Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KPCC President

കെപിസിസിയുടെ അമരത്തേക്ക് ബെന്നി ബെഹന്നാൻ?; എ​ഐ​സി​സി തീ​രു​മാ​നം ഉ​ട​ന്‍

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വ​ൻ വി​ജ​യ​ത്തി​നു പി​ന്നാ​ലെ സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ൽ അ​ഴി​ച്ചു പ​ണി​ക്ക് ക​ള​മൊ​രു​ങ്ങു​ന്നു. നി​ല​വി​ലെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​നെ മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​ൽ അ​ദ്ദേ​ഹം ഉ​ട​ൻ സ്ഥാ​നം ഒ​ഴി​യും.

പ​ക​രം ബെ​ന്നി ബെ​ഹ​ന്നാ​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. സ​ണ്ണി ജോ​സ​ഫ് കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​യു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ത​ന്നെ അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അ​ഞ്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​ർ നി​യ​മ​സ​ഭ​യി​ലേ​ക്ക് ജ​യി​ച്ച​തി​നാ​ൽ ഡി​സി​സി ത​ല​ത്തി​ലും അ​ഴി​ച്ചു പ​ണി​യു​ണ്ടാ​കും.

എ​ൻ.​ശ​ക്ത​ൻ (നെ​യ്യാ​റ്റി​ൻ​ക​ര), നാ​ട്ട​കം സു​രേ​ഷ് (ഏ​റ്റു​മാ​നൂ​ർ), മു​ഹ​മ്മ​ദ് ഷി​യാ​സ് (കൊ​ച്ചി), വി.​എ​സ്. ജോ​യ് (മ​ല​പ്പു​റം), കെ. ​പ്ര​വീ​ൺ​കു​മാ​ർ (കൊ​യി​ലാ​ണ്ടി) എ​ന്നി​വ​രാ​ണ് നി​യ​മ​സ​ഭ​യി​ലേ​ക്ക് ജ​യി​ച്ച ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​ർ.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി; സി​പി​ഐ നി​ല​പാ​ടി​നെ സ്വാ​ഗ​തം ചെ​യ്ത് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ

തിരുവനന്തപുരം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ സി​പി​ഐ നി​ല​പാ​ടി​നെ സ്വാ​ഗ​തം ചെ​യ്ത് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ് രം​ഗ​ത്ത്. പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ സി​പി​ഐ നി​ല​പാ​ട് ന​ല്ല കാ​ര്യ​മാ​ണെ​ന്നും ഉ​റ​ച്ച നി​ല​പാ​ട് ഉ​ണ്ടാ​യ​തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

അ​വ​ഹേ​ളി​ച്ച​തി​ന് ഇ​ത്ര​യെ​ങ്കി​ലും പ്ര​തി​ക​രി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. പി​എം ശ്രീ ​ന​ട​പ്പി​ലാ​ക്കു​ന്നി​ല്ലെ​ന്ന പ്ര​ഖ്യാ​പ​നം ത​ട്ടി​പ്പാ​ണ്. സി​പി​ഐ​യെ ക​ബ​ളി​പ്പി​ക്കാ​ൻ സി​പി​എ​മ്മി​ലെ വ​ല്യേ​ട്ട​ൻ പാ​ർ​ട്ടി വി​ചാ​രി​ച്ചാ​ൽ ന​ട​ക്കി​ല്ലെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

മ​ന്ത്രി ശി​വ​ൻ​കു​ട്ടി ഉ​രു​ണ്ടു​ക​ളി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​തി​ൽ സി​പി​ഐ വീ​ഴു​മെ​ന്ന് ത​നി​ക്ക് തോ​ന്നു​ന്നി​ല്ലെ​ന്നും സ​ണ്ണി ജോ​സ​ഫ് പ്ര​തി​ക​രി​ച്ചു.

സി​പി​ഐ​യെ യു​ഡി​എ​ഫി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​മോ എ​ന്ന് ചോ​ദ്യ​ത്തി​ന് കാ​ത്തി​രു​ന്ന് കാ​ണാ​മെ​ന്നാ​യി​രു​ന്നു സ​ണ്ണി ജോ​സ​ഫി​ന്‍റെ ചി​രി​ച്ചു​കൊ​ണ്ടു​ള്ള മ​റു​പ​ടി. മാ​ധ്യ​മ​ങ്ങ​ൾ സ്വാ​ഗ​തം ചെ​യ്യൂ എ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

Latest News

Corehub Up